25 കോടിയുടെ തിരുവോണം ബമ്പറിന് വന്‍ ഡിമാന്‍ഡ്

Aug 8, 2025

seena

സംസ്ഥാന ഭാഗ്യക്കുറിയില്‍ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ഇത്തവണത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡ്. 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ദിവസങ്ങള്‍ക്കു മുമ്പാണ് വിപണിയില്‍ എത്തിയത്. ആദ്യ ഘട്ടത്തില്‍ 20 ലക്ഷം ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തിയതില്‍ ഈമാസം നാല് ഉച്ചവരെ 13 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു.

ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും 50 ലക്ഷം വീതം 20 പേര്‍ക്ക് മൂന്നാം സമ്മാനവും അഞ്ച് ലക്ഷം വീതം 10 പരമ്പരകള്‍ക്ക് നാലാം സമ്മാനവും രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്ക് അഞ്ചാം സമ്മാനവും നല്‍കുന്നതിലൂടെ പുതുമയുള്ള സമ്മാനഘടനയാണ് ഇത്തവണത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി മുന്നോട്ടു വയ്‌ക്കുന്നത്. 500 രൂപ ടിക്കറ്റു വിലയുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് 5,000 രൂപയില്‍ തുടങ്ങി 500 രൂപയില്‍ അവസാനിക്കുന്ന സമ്മാനങ്ങളുമുണ്ട്. സപ്തംബര്‍ 27 നാണ് നറുക്കെടുപ്പ് നടക്കുക.

cake tower new
LATEST NEWS
‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

കൊച്ചി: വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ കൊച്ചിയിൽ മോശം കാലാവസ്ഥയാണെന്ന് കാണിച്ച്...