25,000 വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ട്യൂബുകള്‍ പിടിച്ചെടുത്തു, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍

Oct 16, 2025

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പൊലീസ് റെയ്ഡില്‍ കുടുങ്ങിയത്. വ്യാജ കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ ക്ലോസപ്പ് ടൂത്ത് പേസ്റ്റിന്റെത് എന്ന് തോന്നിപ്പിക്കുന്ന 25,000 ട്യൂബുകളും പിടിച്ചെടുത്തു.

വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന സംഘത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അധികൃതര്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.

ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുക്കളും യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കേസില്‍ ഇനിയും പരിശോധനകളും അന്വേഷണവും തുടരുമെന്നും പൊലീസ് അറിയിച്ചു.

cake tower new
LATEST NEWS
ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ 'ഓപ്പറേഷന്‍...

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; 8 പേർ അറസ്റ്റിൽ

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; 8 പേർ അറസ്റ്റിൽ

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ ഫണ്ട് തട്ടിപ്പ് വിവാദം ശക്തമാകുന്നതിനിടെ, ശ്രീരാമജന്മഭൂമി...

കാലവര്‍ഷം കനക്കുന്നു, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കാലവര്‍ഷം കനക്കുന്നു, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ആഴ്ചകളായി ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ഈ മാസം അവസാനത്തോടെ ശക്തമാകാന്‍ സാധ്യത....