പ്രണയവുമായി ബന്ധപ്പെട്ട തർക്കം?, ഇൻസ്റ്റയിൽ സന്ദേശം അയച്ച് വിളിച്ചുവരുത്തി; പെൺകുട്ടി അടക്കം മൂന്നു പേർ കസ്റ്റഡിയിൽ

Nov 3, 2026

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ 17 കാരന്‍ അഭിറാമിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രണയത്തിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പെണ്‍കുട്ടിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്ത് പ്രതികൾ അഭിരാമിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടി അടക്കം രണ്ടു കൗമാരക്കാരെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചാണ് പ്രതികൾ അഭിറാമിനെ പാങ്ങപ്പാറയിൽ എത്തിച്ചത്. ശേഷം കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയും ചാക്കിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗറിലുള്ള അഭിറാം എം ഡി എന്ന പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ പൊലീസ് കണ്ടെടുത്തത്. ഇന്നലെ വൈകീട്ടാണ് സുഹൃത്തിന്റെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് അഭിറാം സ്വന്തം വീട്ടിൽ നിന്നും പോകുന്നത്. രാത്രി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല.

അഭിറാമിന്റെ ഫോൺ സ്വിച്ച് ഓഫായതോടെ, വീട്ടുകാർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടർന്നു. ഇതിനിടെയാണ് തിങ്കളാഴ്ച വൈകീട്ട് പാങ്ങപ്പാറയിൽ നിന്നും ചാക്കിൽകെട്ടിയ നിലയിൽ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.

കേശവദാസപുരം എൻഎസ്എസ് ഹയർക്കെൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട 17 കാരനായ എംഡി അഭിറാം. പൊലീസിന്റെ കസ്റ്റഡിയിലുള്ളത് 17-കാരനും, ഒരു പെൺകുട്ടിയും, മറ്റൊരാളുമാണ്. പിടിയിലായ ഇയാൾ ​ഗുണ്ടാ ലിസ്റ്റിലുള്ള ആളാണെന്നാണ് റിപ്പോർട്ട്. ഒഴിഞ്ഞ പറമ്പിൽ വാഴകൾക്കിടയിൽ ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

LATEST NEWS
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനവും വനിത സമാജ വാർഷികവും സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനവും വനിത സമാജ വാർഷികവും സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനവും വനിത സമാജ...