വിദ്യാഭ്യാസകാലത്തുതന്നെ ഒരു തൊഴിൽ നൈപുണിയെങ്കിലും നേടുക എന്ന ലക്ഷ്യത്തിലേക്ക് എല്ലാ കുട്ടികളെ എത്തിക്കേണ്ട കടമ വിദ്യാലയങ്ങൾ ഏറ്റെടുക്കണമെന്ന് എം എൽ എ . ഒ എസ് അംബിക അഭിപ്രായപ്പെട്ടു.
ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ – ഡിസിഎ കോഴ്സിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം എൽ എ.
യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ എസ് കുമാരി അധ്യക്ഷത വഹിച്ചു. സ്കോൾ കേരള എക്സിക്കുട്ടീവ് ഡയറക്ടർ ഡോ. ജിനേഷ്കുമാർ എരമം കോഴ്സ് വിശദീകരണം നടത്തി. പിടിഎ പ്രസിഡൻ്റ് പി സന്തോഷ്, ഡോ രതീഷ് നിരാല, ജില്ലാ കോ ഓർഡിനേറ്റർ ഷെറിൻ എസ്, ഷാജി എ, റോയ് ആർ നാഥ്, രതീഷ് ടി എന്നിവർ പങ്കെടുത്തു.
പ്രിൻസിപ്പാൾ ഡോ ഉദയകുമാരി ഡി സ്വാഗതവും കോ ഓർഡിനേറ്റർ ഡോ ബിനു ബിഎസ് നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കോൾ കേരളയുടെ പ്രായഭേദമില്ലാതെ പഠിക്കാവുന്ന പൊതുജനങ്ങൾക്കായുള്ള പദ്ധതി പ്രകാരം സ്ത്രീകൾക്കാണ് ആദ്യ ബാച്ചിൽ അവസരം നൽകുന്നത്. അവധി സമയങ്ങളിൽ ക്രമീകരിച്ചിട്ടുള്ള കോഴ്സിൽ ചേരാനാഗ്രഹിക്കുന്നവർ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗവുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
![]()
![]()

















