യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

Oct 31, 2025

seena

വർക്കലയിൽ ഓട്ടോറിക്ഷ കൊണ്ടിടിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. അയിരൂർ കൊച്ചു തമ്പുരാട്ടി ക്ഷേത്രത്തിനു സമീപം ദേവി വിലാസത്തിൽ 49 വയസുള്ള സജീവ് ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 22ന് രാത്രി 9. 30 ആയിരുന്നു കേസിനാസ്പദമായ സംഭവം. അയിരൂർ കല്ലുനാട്ടിൽ വീട്ടിൽ 27 വയസുള്ള രജ്ജു എന്ന യുവാവാണ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്.

പരിക്കേറ്റ യുവാവ് പ്രതിക്ക് നൽകേണ്ട പണവുമായി അയിരൂർ കൊച്ചുതമ്പുരാട്ടി ക്ഷേത്രത്തിന് സമീപം വോളിബോൾ കോർട്ടിൽ എത്തിയതായിരുന്നു. ആ സമയത്ത് ഓട്ടോറിക്ഷയിൽ എത്തിയ പ്രതി യുവാവിൻ്റെ ദേഹത്ത് ഇടിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള പ്രകോപനത്തിലാണ് പ്രതി യുവാവിനെ ആക്രമിച്ചത്.

ആക്രമണത്തിനിടയിൽ പ്രതി ദേഹത്തൊളിപ്പിച്ചിരുന്ന കൊടുവാൾ എടുത്ത് യുവാവിന്റെ തലയ്ക്കു നേരെ വെട്ടാൻ ശ്രമിച്ചു. കൈകൊണ്ട് തടയാൻ ശ്രമിച്ചതിൽ യുവാവിൻറെ കൈപ്പത്തിയിൽ വെട്ടുകൊണ്ട് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമത്തിൽ പരിക്കേറ്റ യുവാവ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അയിരൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ വർക്കല കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

cake tower new
LATEST NEWS
‘കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?’

‘കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?’

തിരുവനന്തപുരം: സംസ്ഥാനത്തിനു വലിയ ബാധ്യത വരുത്തിവച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി...