പ്രവാസികളുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

Nov 3, 2025

seena

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ട് വർഷത്തിലധികമായി വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന, വാർഷിക വരുമാനം മൂന്നു ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2025-26 അധ്യയന വർഷത്തിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. താല്‍പര്യമുളളവര്‍ 2025 നവംബര്‍ 30 നകം അപേക്ഷ നല്‍കേണ്ടതാണ്. സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ www.scholarship.norkaroots.org സന്ദർശിച്ച് ഓണ്‍ലൈനായി മാത്രമേ അപേക്ഷ നല്‍കാനാകൂ.

പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവരാകണം അപേക്ഷകര്‍. റഗുലർ കോഴ്സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാന്‍ കഴിയും.

cake tower new
LATEST NEWS
‘കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?’

‘കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?’

തിരുവനന്തപുരം: സംസ്ഥാനത്തിനു വലിയ ബാധ്യത വരുത്തിവച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി...

20 രൂപയ്ക്ക് ഫ്‌ളേവേഡ് മില്‍ക്ക്; പാല്‍ വിപണിയിലും പിടിമുറുക്കാന്‍ അംബാനി, ‘ജോയ് ലാന്‍ഡ്’ മില്‍മയ്ക്ക് ഭീഷണിയാകുമോ?

20 രൂപയ്ക്ക് ഫ്‌ളേവേഡ് മില്‍ക്ക്; പാല്‍ വിപണിയിലും പിടിമുറുക്കാന്‍ അംബാനി, ‘ജോയ് ലാന്‍ഡ്’ മില്‍മയ്ക്ക് ഭീഷണിയാകുമോ?

ന്യൂഡല്‍ഹി: ഭക്ഷോല്‍പ്പന്ന മേഖലയില്‍ കളംപിടിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് പാല്‍ വിപണി പിടിക്കാനുള്ള...