ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ 15 പട്ടയങ്ങൾ വിതരണം ചെയ്തു

Nov 1, 2025

ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ 15 പട്ടയങ്ങൾ ചിറയിൻകീഴ് താലൂക്ക് കോൺഫറൻസ് നടന്ന യോഗത്തിൽ വച്ച് എംഎൽഎ ഒ.എസ്.അംബിക വിതരണം ചെയ്തു. പുളിമാത്ത് വില്ലേജിലെ എട്ടു കുടുംബങ്ങൾക്കും, കിളിമാനൂർ വില്ലേജിലെ മൂന്ന്, വർക്കല താലൂക്കിലെ ചെറുന്നിയൂർ വില്ലേജിലെ മൂന്ന്, ഒറ്റൂർ വില്ലേജിലെ ഒന്ന് എന്നിങ്ങനെ പട്ടയങ്ങളാണ് വിതരണം ചെയ്യത്.

അതി ദരിദ്ര വിഭാഗത്തിൽപ്പെട്ട ആറ്റിങ്ങൽ വില്ലേജിലെ 8 ഗുണഭോക്താക്കളുടെയും വക്കം വില്ലേജിലെ രണ്ടു ഗുണഭോക്താക്കളുടെയും പട്ടയം ഇന്നലെ നടന്ന ജില്ലാതല പട്ടയ വിതരണമേളയിൽ നൽകിയിരുന്നു. നഗരസഭാ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്. കുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ചിറയിൻകീഴ് തഹസിൽദാർ സജി സ്വാഗതവും വർക്കല ഡെപ്യൂട്ടി തഹസിൽദാർ ആർ എസ് സജി നന്ദിയും അറിയിച്ചു. ചിറയിൻകീഴ് താലൂക്ക് എൽ.ആർ തഹസിൽദാർ അജയൻ റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

cake tower new
LATEST NEWS
ന്യൂനമര്‍ദ്ദം തീവ്രമായി, 24 മണിക്കൂറിനകം കരയില്‍ പ്രവേശിക്കും; തിങ്കളും ചൊവ്വയും തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

ന്യൂനമര്‍ദ്ദം തീവ്രമായി, 24 മണിക്കൂറിനകം കരയില്‍ പ്രവേശിക്കും; തിങ്കളും ചൊവ്വയും തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്രമായതായി കേന്ദ്ര കാലാവസ്ഥ...

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

ടെഹ്റാന്‍: ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വിലാപയാത്രയോടനുബന്ധിച്ച്...