പെരിങ്ങമ്മല സഹകരണ സംഘത്തിലെ ക്രമക്കേട്; ബിജെപി നേതാവ് എസ് സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കണം

Nov 19, 2025

seena

തിരുവനന്തപുരം: പെരിങ്ങമ്മല ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിലെ ക്രമക്കേടില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കണ്ടെത്തലുമായി സഹകരണ വകുപ്പ് റിപ്പോര്‍ട്ട്. സഹകരണസംഘത്തിന് ബാധ്യതയായി വന്ന നാല് കോടി പതിനാറ് ലക്ഷം രൂപ ഭാരവാഹികളില്‍ നിന്നും ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി നിയന്ത്രണത്തിലുള്ളതായിരുന്നു സഹകരണസംഘം. അതേസമയം ക്രമക്കേടില്‍ പങ്കില്ലെന്നും താന്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തിട്ടില്ലെന്നും എസ് സുരേഷ് പറഞ്ഞു.

പതിനാറംഗ ഭരണസമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു എസ് സുരേഷ് 43ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണം. പ്രസിഡന്റായിരുന്ന ജി പത്മകുമാര്‍ 46 ലക്ഷമാണ് തിരിച്ചടയ്ക്കേണ്ടത്. ഭരണസമിതിയിലെ 16ല്‍ ഏഴുപേര്‍ 46 ലക്ഷം വീതവും ഒന്പത് പേര്‍ 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. ഇൗ പണം 2013 മുതല്‍ 18 ശതമാനം പലിശസഹിതം നോട്ടീസ് കൈപ്പറ്റി ഒരു മാസത്തിനകം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തി നടപടികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭരണസമിതിയിലുള്ളവര്‍ നിയമംലംഘിച്ച് വായ്പയെടുത്തും ബിനാമി ഇടപാടുകള്‍ നടത്തിയതുമാണ് സഹകരണസംഘം നഷ്ടത്തിലാകാന്‍ കാരണം. അഴിമതി, ആസ്തിനഷ്ടം എന്നിവ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭരണസമിതിയംഗങ്ങള്‍ അതേ സംഘത്തില്‍നിന്ന് വായ്പ എടുക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് അംഗങ്ങള്‍ വായ്പയെടുത്തതെന്നും ആകെ 4,15,77, 249 രൂപയാണ് അഴിമതി മൂലം നഷ്ടമായതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

cake tower new
LATEST NEWS
ഫ്രിഡ്ജുകളുടെ താപനില ഉയര്‍ത്തി ഹാക്കിങ്; ഫ്രാന്‍സിലെ സൈബര്‍ ആക്രമണത്തില്‍ യുഎഇയിലും മുന്നറിയിപ്പ്

ഫ്രിഡ്ജുകളുടെ താപനില ഉയര്‍ത്തി ഹാക്കിങ്; ഫ്രാന്‍സിലെ സൈബര്‍ ആക്രമണത്തില്‍ യുഎഇയിലും മുന്നറിയിപ്പ്

ദുബൈ: ഫ്രാന്‍സിലെ ഇന്റര്‍മാര്‍ഷെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സൈബര്‍ ആക്രമണത്തില്‍ യുഎഇയിലും ആശങ്ക....