എസ്‌ഐആര്‍ സമയപരിധി നീട്ടി; പൂരിപ്പിച്ച ഫോമുകള്‍ ഡിസംബര്‍ 11 വരെ നല്‍കാം

Nov 30, 2025

seena

ഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ ( എസ്‌ഐആര്‍ ) സമയപരിധി നീട്ടി. ഒരാഴ്ച കൂടിയാണ് സമയം നീട്ടിയിട്ടുള്ളത്. ഡിസംബര്‍ നാലിനായിരുന്നു പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ സമയപരിധി ഡിസംബര്‍ 11 വരെയാക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിയിട്ടുള്ളത്.

കേരളം അടക്കം എസ്‌ഐആര്‍ പ്രക്രിയ നടക്കുന്ന 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയിട്ടുള്ളത്. കേരളത്തില്‍ ഡിസംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം കരട് പട്ടിക ഡിസംബര്‍ 16 നാണ് പ്രസിദ്ധീകരിക്കും.

കരടു വോട്ടര്‍ പട്ടികയിലെ പരാതികള്‍ കേട്ട്, പരിഹാര നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എസ്‌ഐആര്‍ സമയപരിധി നീട്ടണണെന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ബിഎല്‍ഒമാരും അടക്കമുള്ള ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിരുന്നു.

cake tower new
LATEST NEWS
മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനുള്ള...

കൗസല്യ (88) അന്തരിച്ചു

കൗസല്യ (88) അന്തരിച്ചു

ആറ്റിങ്ങൽ അവനവഞ്ചേരി തച്ചൂർക്കുന്ന് കട്ടരാവിളയിൽ കൗസല്യ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ....