കോൺഗ്രസ്സ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു

Jan 6, 2026

വേങ്ങോട്: തീവ്ര വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രീയയുമായി (S.I.R) ബന്ധപ്പെട്ട് വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് ലെവൽ ഏജൻ്റുമാരുടേയും ബൂത്ത് പ്രസിഡൻ്റ്മാരുടേയും നിശാ ക്യാമ്പ് സംഘടിപ്പിച്ചു.

മണ്ഡലം വൈസ് പ്രസിഡൻ്റ് ബി.ഷംനാദ് അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് മണ്ഡലം പ്രസിഡൻ്റ് എം. ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. INTUC ജില്ലാ ജനറൽ സെക്രട്ടറി ആർ.എസ്. വിനോദ് മണി വിഷയം സംബന്ധിച്ച് വിശദീകരണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മഞ്ഞമല ബാബു മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം ജനറൽ സെക്രട്ടറി കല്ലുവെട്ടി സജിത്ത് സ്വാഗതവും അബ്ദുൽ ജബ്ബാർ കൃതജ്ഞതയും പറഞ്ഞു. മണ്ഡലം ഭാരവാഹികളും ബൂത്ത് പ്രസിഡൻ്റുമാരുമായ എ.ഷാജഹാൻ, ഇ.സലിം, കെ.നാരായണൻ നായർ, ഷാജി.എസ്.ആർ, എ.വിമലൻ, ഓമന.കെ, മുരളി വേങ്ങോട്, കെ.ബാബു തുടങ്ങിയവർ നേതൃത്വം നൽകി. പതിനൊന്നു ബി.എൽ.എമാരും ബൂത്ത് പ്രസിഡൻ്റുമാരും പങ്കെടുത്തു.

cake tower new
LATEST NEWS
‘അതിരടി ഷൂട്ടിന്റെ സമയത്ത് 72 മണിക്കൂർ ഞാൻ ഉപവാസമായിരുന്നു; ഒരു തളർച്ചയോ ക്ഷീണമോ ഒന്നും തോന്നിയില്ല’

‘അതിരടി ഷൂട്ടിന്റെ സമയത്ത് 72 മണിക്കൂർ ഞാൻ ഉപവാസമായിരുന്നു; ഒരു തളർച്ചയോ ക്ഷീണമോ ഒന്നും തോന്നിയില്ല’

ആരോ​ഗ്യകാര്യങ്ങളിലും ഫിറ്റ്നസിന്റെ കാര്യത്തിലും അതീവശ്രദ്ധ പുലർത്തുന്ന നടൻമാരിലൊരാളാണ് ടൊവിനോ...

സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; കെഎസ്ആര്‍ടിസിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; കെഎസ്ആര്‍ടിസിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച...