30 കോടി വേണം; ചിരഞ്ജീവി ചിത്രത്തിൽ നിന്ന് പിന്മാറി മോഹൻലാൽ ?

Jan 7, 2026

ചിരഞ്ജീവി ചിത്രത്തിൽ മോഹൻലാൽ വരുന്നുണ്ടെന്ന വാർത്ത ഏറെ നാളുകളായി സിനിമാ ലോകത്ത് പരക്കാൻ തുടങ്ങിയിട്ട്. ചിത്രത്തിന്റെ എന്തെങ്കിലും ഒരു അപ്ഡേറ്റിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിരഞ്ജീവി ചിത്രത്തിൽ മോഹൻലാൽ ഉണ്ടായേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് മോഹൻലാൽ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം. സംവിധായകൻ ബോബി ഒരുക്കുന്ന ‘മെഗാ 158’ എന്ന ചിത്രത്തിൽ നിന്നാണ് മോഹൻലാൽ പിന്മാറിയിരിക്കുന്നത്. ഡെക്കാൻ ക്രോണിക്കിൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രതിഫലം വാങ്ങാതെ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുമെന്നായിരുന്നു നിർമാതാക്കളുടെ പ്രതീക്ഷ. സംവിധായകൻ ബോബിയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് അണിയറപ്രവർത്തകർക്ക് ഈ പ്രതീക്ഷ നൽകിയത്. എന്നാൽ, മോഹൻലാൽ 30 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതോടെ കണക്കുകൂട്ടലുകൾ തെറ്റി. ഇത്രയും വലിയ തുക താങ്ങാനാകില്ലെന്ന് നിർമാതാക്കൾ അറിയിച്ചതോടെ താരം ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ചിത്രത്തിൽ സ്പെഷ്യൽ കാമിയോ ആയി മോഹൻലാൽ അഭിനയിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ.

ചിരഞ്ജീവിയും മോഹൻലാലും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ആദ്യ ചിത്രമായി മെഗാ 158 മാറുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ, ഈ റോളിനായി അണിയറപ്രവർത്തകർ ഒരു തെലുങ്ക് താരത്തെ തേടുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

cake tower new
LATEST NEWS
വന്യമൃഗ ആക്രമണം: നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വന്യമൃഗ ആക്രമണം: നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട: വന്യമൃഗങ്ങള്‍ കാരണമുണ്ടാകുന്ന കൃഷിനാശത്തിനും വസ്തുനാശത്തിനും സര്‍ക്കാര്‍ നല്‍കുന്ന...

ആലംകോട് മീരാൻകടവ് റോഡ്: പാണന്റെമുക്ക്–മണനാക്ക് ഭാഗത്ത് നാളെ (ഫെബ്രുവരി 11) ഗതാഗത നിരോധനം

ആലംകോട് മീരാൻകടവ് റോഡ്: പാണന്റെമുക്ക്–മണനാക്ക് ഭാഗത്ത് നാളെ (ഫെബ്രുവരി 11) ഗതാഗത നിരോധനം

ആറ്റിങ്ങൽ: ആലംകോട് മീരാൻകടവ് റോഡിന്റെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി പാണന്റെമുക്ക് മുതൽ മണനാക്ക്...