ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്

Feb 9, 2026

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആര്യനാട് പള്ളിവേട്ട പത്മവിലാസത്തില്‍ ഗോപന്റെയും സജിതാ റാണിയുടെയും മകന്‍ അതുല്‍ കൃഷ്ണന്‍(21) ആണ് മരിച്ചത്.അമ്മ ആശയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

കാട്ടാക്കട-പൂവച്ചല്‍ റോഡില്‍ നക്രാംചിറയ്ക്കടുത്തുള്ള വളവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ അതുലിന്റെ അമ്മയ്ക്ക് നട്ടെല്ലിനും കൈകാലുകള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അമ്മയുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അതുല്‍. പെട്ടെന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അതുലിന്റെ അമ്മ സജിതാ റാണി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

cake tower new
LATEST NEWS
ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്ക്? കൊച്ചിയിൽ ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമെന്ന് സൂചന

ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്ക്? കൊച്ചിയിൽ ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമെന്ന് സൂചന

കൊച്ചി: ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗവും എൻസിപി ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ പടിപ്പുര...

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ 'ഓപ്പറേഷന്‍...