കല്ലമ്പലത്ത് സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി

Feb 9, 2026

കല്ലമ്പലം : പ്ലസ്ടു വിദ്യാർഥിയെ അതേ സ്കൂളിലെ വിദ്യാർഥികൾ അടങ്ങുന്ന സംഘം ക്രൂരമായി മർദിച്ചതായി പരാതി. ഇതുസംബന്ധിച്ച് മാതാവ് കല്ലമ്പലം പോലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകി. കെ.ടി.സി.ടി. സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥി ആലംകോട് കാവുനട എം.എ.ആർ. മൻസിലിൽ ആർ.നൗഫിയയുടെ മകൻ മുഹമ്മദ് സെയ്ദലിക്കാണ് ഇതേ സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് ബാച്ചിലെ വിദ്യാർഥികളിൽനിന്നും മർദനമേറ്റതായി പരാതിയിൽ പറയുന്നത്. ഇക്കഴിഞ്ഞ 22-ന് സ്കൂളിലെ മോഡൽ പരീക്ഷയ്ക്കുശേഷം പുറത്തിറങ്ങിയ സെയ്ദലിയെ പത്തോളം പ്ലസ് വൺ വിദ്യാർഥികൾചേർന്ന് മർദിച്ചതായി ആണ് പരാതിയിൽ പറയുന്നത്.

വിവരം വിദ്യാർഥി വീട്ടിൽ വിളിച്ചറിയിച്ചതിനെ ത്തുടർന്ന് മാതാവ് നൗഫിയ സ്കൂളിലെത്തി സ്കൂൾ അധികൃതർക്കൊപ്പം കെ.ടി.സി.ടി. ആശുപത്രിയിൽ സെയ്ദലിയെ പ്രവേശിപ്പിക്കുകയായിരുന്നു. തോളെല്ലിലും കൈയ്ക്കും പൊട്ടലും, കഴുത്തിന് പരിക്കും ഉള്ളതായി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംഘട്ടനത്തിൽ ഉണ്ടായിരുന്ന ഒരു വിദ്യാർഥിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തുടരന്വേഷണത്തിനായി സ്കൂൾ അധികൃതരും കല്ലമ്പലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

cake tower new
LATEST NEWS
ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്ക്? കൊച്ചിയിൽ ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമെന്ന് സൂചന

ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്ക്? കൊച്ചിയിൽ ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമെന്ന് സൂചന

കൊച്ചി: ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗവും എൻസിപി ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ പടിപ്പുര...

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ 'ഓപ്പറേഷന്‍...