ചിറയിൻകീഴിൽ 56 കാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച മൂവർ സംഘം പോലീസ് പിടിയിൽ

Feb 9, 2026

seena

ചിറയിൻകീഴ് പുതുക്കരി ആറ്റുവിളുമ്പിൽ വീട്ടിൽ ദിനേഷ് (56)നെ കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സമീപം വെച്ച് കാർ പാർക്ക് ചെയ്‌ത്‌ സ്കൂ‌ട്ടർ എടുക്കാൻ പോയ ദിനേഷിനെ ആക്രമിച്ച മൂന്ന് പ്രതികളെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ് ചെയ്തത്. ദിനേഷിനെ ഇരുമ്പ് കമ്പി കൊണ്ട് തലയിൽ അടിക്കുകയും തറയിൽ വിണപ്പോൾ ചവിട്ടിയും മറ്റും ദേഹോപദ്രവം ഏൽപ്പിച്ചും ഷർട്ട് വലിച്ചുകീറുകയും ചെയ്തിരുന്നു.

കരവാരം വടവോട്ടുകാവ് ക്ഷേത്രത്തിനു സമീപം കിഴക്കേ കോവിലഴികത്ത് വീട്ടിൽ അഖിലേഷ് (കുക്കു) (25), ആറ്റിങ്ങൽ വേളാർക്കുടി കുന്നുംപുറത്ത് വീട്ടിൽ ജയരാജ് (രതീഷ്) (35), ചിറയിൻകീഴ് അടിക്കലം കാവുവിള വീട്ടിൽ തുളസി മകൻ വ്യാസൻ (പക്രു) (32) എന്നിവരെയാണ് സംഭവസ്ഥലത്ത് നിന്നും ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ വി.എസ്.അജീഷ്, സബ്ബ് ഇൻസ്പെക്‌ടർമാരായ ഷജീർ, ശ്രീകുമാർ.എ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു, സുമേഷ് എന്നിവർ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്‌തത്.

cake tower new
LATEST NEWS
സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

കൊച്ചി: ഡല്‍ഹിയിലേക്ക് താന്‍ കരിക്ക്, കശുവണ്ടി തുടങ്ങിയ സാധനങ്ങളൊക്കെ കൊണ്ടു പോകാറുണ്ടെങ്കിലും...