നിയമസഭ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും; തന്ത്രിയുടെ അറസ്റ്റില്‍ സഭ പ്രക്ഷുബ്ധമാകും

Feb 23, 2026

seena

തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. ശബരിമല സ്വര്‍ണക്കൊള്ള വിവാദമുയര്‍ത്തി ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ദേവസ്വം മന്ത്രി രാജിവെക്കണം എന്ന ആവശ്യമാണ് പ്രധാനമായും പ്രതിപക്ഷം ഉന്നയിക്കുന്നത്. തന്ത്രിയുടെ അറസ്റ്റ് ഉള്‍പ്പടെ മിക്കപ്രതകിള്‍ക്കും സ്വാഭാവിക ജാമ്യം കിട്ടിയതും പ്രതിപക്ഷം പ്രതിഷേധത്തിനിടെ സഭയില്‍ ഉയര്‍ത്തും.

നേറ്റിവിറ്റി ബില്ല് ഇന്ന് സഭ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിടും. മാര്‍ച്ച് 26 വരെയാണ് സഭാസമ്മേളനം തീരുമാനിച്ചിരിക്കുന്നത്. എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സമ്മേളനം നേരത്തെ ഗില്ലറ്റിന്‍ ചെയ്യാനാണ് സാധ്യത.

ഭരണ- പ്രതിപക്ഷ യുവജന സംഘടനകളുടെ ശക്തമായ സമരപരിപാടികള്‍ അരങ്ങേറുമെന്നതിനാല്‍ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥമുള്ള പുതുയുഗ യാത്രയില്‍ പങ്കെടുക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയിലെത്തിയേക്കില്ല.

cake tower new
LATEST NEWS
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തിങ്കളാഴ്ച(28/9/2026) പ്രാദേശിക അവധി പ്രഖ്യാപിച്ചു തിരുവനന്തപുരം ജില്ലാ കളക്ടർ

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തിങ്കളാഴ്ച(28/9/2026) പ്രാദേശിക അവധി പ്രഖ്യാപിച്ചു തിരുവനന്തപുരം ജില്ലാ കളക്ടർ

തിരുവനന്തപുരം ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ...