ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല ഊരൂപൊയ്കയുടെ നേതൃത്വത്തിൽ ഭിന്നശേഷി കൂട്ടായ്മസംഘടിപ്പിച്ചു. അതിന്റെ ഭാഗമായി മുദാക്കൾ പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ ബഡ്സ് സ്കൂളിലെ അധ്യാപകരെയും കുട്ടികളെയും എം എൽ എ വി ശശി ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി ഷൈനി മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. രാജേശ്വരി ടീച്ചർ, സിജി കെ രവികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ് രാജാശേഖൻ നന്ദി പറഞ്ഞു.
ശുചീകരണ പ്രവർത്തനം നടത്തി
പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വേങ്ങോട് ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിലായി...


















