വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റു; കരിപ്പൂരില്‍ യുവാവ് തളര്‍ന്നു വീണ് മരിച്ചു

Apr 30, 2026

seena

കരിപ്പൂര്‍: വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റ യുവാവ് തളര്‍ന്ന് വീണ് മരിച്ചു. പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങല്‍ നെയ്യന്‍ സൈനുല്‍ ആബിദ് (38) ആണ് മരിച്ചത്.

ചൊവ്വാഴ്ച പകല്‍ 12.30 ഓടെയാണ് സംഭവം. കിഴിശ്ശേരി മേലേപുരക്കല്‍ ആശുപത്രിക്ക് മുന്‍പില്‍ വെച്ച് വാഹനം ഓടിച്ചുപോകുമ്പോള്‍ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച പകല്‍ 3 മണിയോടെ പുളിയംപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. ദീര്‍ഘകാലം പ്രവാസിയായിരുന്നു ആബിദ് .ഒരു മാസം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...