മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദ്ദിച്ച സംഭവം; അങ്കണവാടി ജീവനക്കാരിക്കെതിരെ കേസെടുത്തു

Nov 12, 2026

കൊല്ലം: അങ്കണവാടിയിൽ വെച്ച് ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ അങ്കണവാടി ജീവനക്കാരി ശ്രീജാകുമാരിക്കെതിരെയാണ് കേസ്. കൊല്ലം കുളമട 98-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം നടന്നത്.

അങ്കണവാടിയിൽ വെച്ച് മൂത്രമൊഴിച്ച കുഞ്ഞിന്റെ കയ്യിൽ അടിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്തുവെന്നാണ് കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നത്. നവംബർ 4നാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് മുറിയിൽ മൂത്രമൊഴിച്ചുവെന്നാരോപിച്ച് അധ്യാപിക ശ്രീജാകുമാരി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

കുട്ടിയെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാ​ഗത്തിലും തുടർന്ന് ഇഎൻടി വിഭാഗത്തിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ ശ്രീജാകുമാരിയെ ഇത്തിക്കര ശിശുവികസന പദ്ധതി ഓഫീസർ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ കുടുംബം പൊലീസിലും ബാലാവകാശ കമീഷനിലും പരാതി നൽകി.

കുട്ടി കടുത്ത മാനസിക വിഷമത്തിലാണെന്നും അങ്കണവാടി ജീവനക്കാരിയുടെ പേരിൽ മുമ്പും ഇത്തരത്തിലുള്ള പരാതികൾ ഉണ്ടായിട്ടുണ്ടെന്നും രക്ഷിതാവ് പറഞ്ഞു. ആശുപത്രി രേഖകൾ, ഡോക്ടറുടെ റിപ്പോർട്ട്, കുട്ടിയുടെ പരിക്കുകളുടെ ഫോട്ടോകൾ തുടങ്ങിയവ പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു.

സംഭവത്തിൽ കൊല്ലം റൂറൽ എസ് പി, പാരിപ്പള്ളി എസ് എച്ച് ഒ, ജില്ലാ ശിശു വികസന ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന്
കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു.

LATEST NEWS
’10 വര്‍ഷത്തിനകം കാന്‍സര്‍ പഴങ്കഥയാകും’; ചികിത്സയില്‍ വന്‍ മുന്നേറ്റം പ്രവചിച്ച് ആന്ത്രോപിക് സിഇഒ

’10 വര്‍ഷത്തിനകം കാന്‍സര്‍ പഴങ്കഥയാകും’; ചികിത്സയില്‍ വന്‍ മുന്നേറ്റം പ്രവചിച്ച് ആന്ത്രോപിക് സിഇഒ

ചികിത്സാരംഗത്ത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും കാന്‍സര്‍...

പ്രായം തിരുത്തിയാലും ഇന്‍സ്റ്റ ‘തൂക്കും’; കൗമാരക്കാരെ കൈയോടെ പിടിക്കാന്‍ എഐ സംവിധാനം

പ്രായം തിരുത്തിയാലും ഇന്‍സ്റ്റ ‘തൂക്കും’; കൗമാരക്കാരെ കൈയോടെ പിടിക്കാന്‍ എഐ സംവിധാനം

ഡല്‍ഹി: പ്രായം തെറ്റായി രേഖപ്പെടുത്തി ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരെ കണ്ടെത്താന്‍ എഐ...