വീട്ടിൽ ചാരായം വിൽപ്പന നടത്തിയെന്നാരോപണം; യുവതി അറസ്റ്റിൽ

Jul 18, 2026

seena

ശാസ്താംകോട്ട: സംസ്ഥാന എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ നടപടിയുടെ ഭാഗമായി ശാസ്താംകോട്ടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ, വീട്ടിൽ അനധികൃതമായി ചാരായം വിൽപ്പന നടത്തിയെന്നാരോപിച്ച് ഒരു യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു.

ശൂരനാട് വടക്ക് ഇടപ്പനയം സ്വദേശിനിയായ ബിന്ദു ജനാർദ്ദനൻ (48) ആണ് അറസ്റ്റിലായത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷഫീക്ക് എസ്. ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

വീട്ടിൽ ചാരായം വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയ്ക്കിടെ 800 മില്ലി ലിറ്റർ ചാരായം പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. പിടിച്ചെടുത്ത ചാരായം തൊണ്ടിയായി സ്വീകരിച്ച ശേഷം അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

എക്സൈസിന്റെ വിവരമനുസരിച്ച്, പ്രാദേശികമായി ‘സുന്ദരി ബാർ’ എന്നറിയപ്പെടുന്ന ഈ വീട്ടിൽ നിന്ന് മുൻപും മദ്യവിൽപ്പനയും അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

cake tower new
LATEST NEWS