ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ എസ് ജാനകി അനുസ്മരണം സംഘടിപ്പിച്ചു. ദിവ്യ പത്മ അനുസ്മരണ പ്രഭാഷണം നടത്തി. ഇരുപതോളം ഗായകർ എസ് ജാനകിയുടെ ഗാനങ്ങൾ ആലപിച്ചു. അനുസ്മരണ യോഗത്തിൽ ഗ്രന്ഥശാല വനിതാവേദി പ്രസിഡന്റ് രാജിമോൾ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ അനിൽകുമാർ, പ്രസിഡന്റ് സജി കുമാർ, കെ രവികുമാർ എന്നിവർ സംസാരിച്ചു. വനിതാ വേദി സെക്രട്ടറി രേവതി സ്വാഗതവും ശകുന്തള നന്ദിയും പറഞ്ഞു.





















