സെപ്റ്റംബറില്‍ 14 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര? പട്ടിക ഇങ്ങനെ

Aug 31, 2026

seena

സെപ്റ്റംബറില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പദ്ധതി ഉണ്ടോ? സെപ്റ്റംബറില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി വരുന്നത്.

കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശ്രീകൃഷ്ണ ജയന്തിക്കും ശ്രീനാരായണ ഗുരു സമാധി ദിനത്തിലും ബാങ്കിന് അവധിയാണ്. സെപ്റ്റംബറില്‍ മൊത്തം കേരളത്തില്‍ എട്ട് ദിവസമാണ് ബാങ്ക് അവധിയുള്ളത്. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് സെപ്റ്റംബര്‍ മാസത്തില്‍ മൊത്തം 14 ദിവസം ബാങ്ക് അവധി വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

സെപ്റ്റംബര്‍ 4- വെള്ളിയാഴ്ച- ശ്രീകൃഷ്ണ ജയന്തി- കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അവധി

സെപ്റ്റംബര്‍ ആറ്- ഞായറാഴ്ച

സെപ്റ്റംബര്‍ 11- വെള്ളിയാഴ്ച- രാജസ്ഥാനില്‍ അവധി

സെപ്റ്റംബര്‍ 12- രണ്ടാം ശനിയാഴ്ച

സെപ്റ്റംബര്‍ 13- ഞായറാഴ്ച

സെപ്റ്റംബര്‍ 14- തിങ്കളാഴ്ച- വിനായക ചതുര്‍ഥി- മഹാരാഷ്ട്ര, ഒഡിഷ, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന, ഗോവ, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ അവധി

സെപ്റ്റംബര്‍ 15- ചൊവ്വാഴ്ച- ഗണേശ ചതുര്‍ഥി- ഗുജറാത്ത്, ഒഡിഷ, ഗോവ എന്നി സംസ്ഥാനങ്ങളില്‍ അവധി

സെപ്റ്റംബര്‍ 20- ഞായറാഴ്ച

സെപ്റ്റംബര്‍ 21- തിങ്കളാഴ്ച- ശ്രീനാരായണഗുരു സമാധി ദിനം- കേരളത്തില്‍ അവധി

സെപ്റ്റംബര്‍ 22- ചൊവ്വാഴ്ച- കര്‍മ്മ പൂജ- ഝാര്‍ഖണ്ഡില്‍ അവധി

സെപ്റ്റംബര്‍ 23- ബുധനാഴ്ച- മഹാരാജ ഹരി സിങ്ങിന്റെ ജന്മദിനം- ജമ്മു കശ്മീരില്‍ അവധി

സെപ്റ്റംബര്‍ 25- വെള്ളിയാഴ്ച- സിക്കിമില്‍ അവധി

സെപ്റ്റംബര്‍ 26- നാലാമത്തെ ശനിയാഴ്ച

സെപ്റ്റംബര്‍ 27- ഞായറാഴ്ച

cake tower new
LATEST NEWS
യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സിപിഎം

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സിപിഎം

കണ്ണൂര്‍: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും...

മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം

മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട്...