വില കൂടിയ കേബിൾ വയറുകൾ മോഷണം നടത്തിയ പ്രതികൾ പിടിയിൽ

Sep 23, 2026

ചിറയിൻകീഴ്, കൊച്ചാലുംമൂട്, പുരവൂർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിലകൂടിയ കേബിൾ വയറുകളും ബിഎസ്എൻഎൽ വക കേബിൾ വയർ ഉൾപ്പെടെ സ്ഥിരമായി മോഷണം നടത്തുന്ന മോഷ്ടാക്കളായ മുഹമ്മദ് ആസിഫ്, മുഹമ്മദ് നവജീഷ് എന്നിവരെ ചിറയിൻകീഴ് പോലീസ് അതിസാഹസികമായി പിടികൂടി.

ഈ സ്ഥലങ്ങളിൽ വർദ്ധിച്ചുവരുന്ന സ്ഥിരം മോഷണങ്ങൾ തടയാൻ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം ചിറയിൻകീഴ് എസ് എച്ച് ഒ അൻസറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധയിനം സ്കോഡുകൾ രൂപീകരിച്ച് രാത്രികാലങ്ങളിൽ ഈ പ്രദേശങ്ങളുടെ എല്ലാ കോണുകളിലും ജീപ്പ് പെട്രോളിങ്ങും, ബൈക്ക് പെട്രോളിങ്ങും നടത്തിയാണ് പ്രതികളെ പിടികൂടിയത്.

എസ് ഐമാരായ ശ്രീകുമാർ, രാജീവ്, സനൽ, എ എസ് ഐമാരായ നാസർ, ഹാഷിം, പ്രസന്നകുമാർ, സിപിഒമാരായ സിയാദ്, അനൂപ്, അഭിലാഷ്, അരുൺരാജ്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

LATEST NEWS
എൽ പി വിഭാഗം കലോത്സവത്തിൽ തേർഡ് ഓവറോൾ കരസ്ഥമാക്കി അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ

എൽ പി വിഭാഗം കലോത്സവത്തിൽ തേർഡ് ഓവറോൾ കരസ്ഥമാക്കി അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ

വർക്കല സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ തേർഡ് ഓവറോൾ കരസ്ഥമാക്കി അഞ്ചുതെങ്ങ് സേക്രട്ട്...