‘ഭിന്നാഭിപ്രായം സ്വാഭാവികം, എസ്‌ഐആറിലെ തീരുമാനങ്ങള്‍ ഏകകണ്ഠം; വാര്‍ത്തയില്‍ വന്നത് ഒരുവശം മാത്രം’

Sep 23, 2026

seena

ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിര്‍ണായക വിഷയങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കമ്മീഷന്‍ രംഗത്ത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എടുത്ത എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ഏതൊരു സ്ഥാപനത്തിലെയും ചര്‍ച്ചകളുടെ ഭാഗമായി വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉയരുന്നത് സ്വാഭാവികമാണെന്നും കമ്മീഷന്‍ പറഞ്ഞു.

എസ്‌ഐആറുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങളില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ തങ്ങളുടെ അറിവില്ലാതെ തീരുമാനങ്ങളെടുത്തതിനെതിരെ രേഖാമൂലം എതിര്‍പ്പ് അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിലാണ് ഇപ്പോള്‍ കമ്മീഷന്‍ വ്യക്തത വരുത്തിയത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് നിലവില്‍ കമ്മിഷനിലെ ഉന്നത മൂന്ന് ഉദ്യോഗസ്ഥര്‍.

‘വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഏതൊരു സ്ഥാപനത്തിലെയും ചര്‍ച്ചകളുടെ ഭാഗമാണ്. അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പുള്ള പ്രക്രിയയുടെ ഭാഗമാണിത്. മൂന്ന് കമ്മീഷണര്‍മാര്‍ക്ക് മാത്രമല്ല, തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ മെച്ചപ്പെടുത്തലിനായി കമ്മീഷന് നിര്‍ദേശങ്ങള്‍ നല്‍കാന്‍, കമ്മീഷനിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പൂര്‍ണ അധികാരമുണ്ട്’ -തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

പത്ത് മാസക്കാലയളവിലുണ്ടായ ചില പ്രത്യേക ആഭ്യന്തര കുറിപ്പുകളും നിരീക്ഷണങ്ങളും മാത്രം ഉയര്‍ത്തിക്കാട്ടി കമ്മിഷന്റെ തീരുമാനങ്ങള്‍, നിര്‍ദേശങ്ങള്‍, പദ്ധതികള്‍ എന്നിവയുടെ വലിയ ഭാഗം അവഗണിച്ച് വിഷയത്തിന്റെ ഒരു വശം മാത്രമാണ് വാര്‍ത്തയില്‍ അവതരിപ്പിച്ചതെന്നും കമ്മീഷന്‍ പറഞ്ഞു.

‘കഴിഞ്ഞ മാസങ്ങളില്‍ കമ്മിഷന്‍ നിരവധി തീരുമാനങ്ങള്‍ കൈക്കൊണ്ടു. നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും 40ഓളം പുതിയ പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തുടനീളം വോട്ടര്‍പട്ടിക പുതുക്കല്‍ (എസ്ഐആര്‍) ഉള്‍പ്പെടെ നിരവധി തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളും നടപ്പാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്മിഷന്റെ മുഴുവന്‍ അംഗങ്ങളും ഏകകണ്ഠമായി എടുത്ത തീരുമാനങ്ങളുടെ ഫലമാണ് ഇവയെല്ലാം’ -ഡെപ്യൂട്ടി ഡയറക്ടര്‍ പി പവന്‍ ഒപ്പുവച്ച പ്രസ്താവനയില്‍ കമ്മീഷന്‍ വ്യക്തമാക്കി.

cake tower new
LATEST NEWS
അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി...

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

ഷാര്‍ജ: കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയെ യുഎഇയിലെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി....