ആറ്റിങ്ങൽ ദേശീയപാതയിൽ മാമം ജംക്ഷന് സമീപത്തെ വളവ് അപകടക്കെണിയാകുന്നതായി പരാതി

Sep 24, 2026

seena

ആറ്റിങ്ങൽ ദേശീയപാതയിൽ മാമം ജംക്ഷന് സമീപത്തെ വളവ്, അപകടക്കെണിയാകുന്നതായി പരാതി. മാമം ജംക്ഷന് സമീപം തിരക്കേറിയ ഭാഗത്തോട് ചേർന്ന വളവിൽ അപകടങ്ങൾ പതിവാണന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ ദിവസം ഇവിടെ രണ്ട് അപകടങ്ങൾ നടന്നു. പുലർച്ചെയോടെ കരുനാഗപ്പള്ളി സ്വദേശികൾ എയർപോർട്ടിലേക്ക് പോയ വാഹനം റോഡരികിലെ മൺതിട്ടയിലേക്ക് ഇടിച്ചു കയറി നഗരസഭ സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകൾ തകർത്തു.

വൈകുന്നേരം ഉണ്ടായ മറ്റൊരു അപകടത്തിൽ സൂപ്പർഫാസ്റ്റും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചു. രണ്ട് അപകടങ്ങളിലും വാഹനങ്ങൾ തകർന്നുവെങ്കിലും ആളപായമില്ല. വലിയകുന്ന് താലൂക്ക് ആശുപത്രി, ചിറ്റാറ്റിൻകര- ഇട‌യ്ക്കോട് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ദേശീയ പാതയിലേക്ക് കയറുന്നത് ഈ വളവിനോട് ചേർന്നാണ് .
ഈ വഴി ദേശീയ പാതയിലേയ്ക്ക് കയറുന്ന വാഹനങ്ങൾക്കും, തിരിച്ച് ദേശീയ പാതയിലേക്ക് ഇറങ്ങുന്ന വാഹ നങ്ങളിലെ യാത്രക്കാർക്കും ഇവിടം ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചു വരുന്നത് .ദേശീയ പാത റോഡ് പുറമ്പോക്കിലെ
പാതയോരത്തെ മൺതിട്ടയും, അവിടെ വളർന്ന് പന്തലിച്ചു നിൽ ക്കുന്ന വള്ളി പടർപ്പുകളും ഡ്രൈവർമാരുടെ കാഴച മറക്കു ന്നതാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.

പലപ്പോഴും തലനാരിഴക്കാണ് വൻ അപകടങ്ങൾ വഴിമാറുന്നതെന്നും നാട്ടുകാർ പറഞ്ഞു. മാമം ജംക്ഷൻ മുതൽ മാമം പാലം വരെയുള്ള ഭാഗത്ത് റോഡിന്റെ വശങ്ങളിലെ ഉയരക്കുറവും അപകട ഭീഷണി ഉയർത്തുന്നു.
ഇരുചക്ര വാഹനയാത്രക്കാർ അടക്കമുള്ളവർ ഇവിടെ ഇതിനോടകം നിരവധി അപകടങ്ങളിൽ പെട്ട് കഴിഞ്ഞു . ഈ ഭാഗത്ത് റോഡിൻ്റെ കിഴക്കു വശത്തായി പലയിടത്തും റോഡിൻ്റെ വശങ്ങളിൽ കോൺക്രീറ്റ് ഇളകി മാറി വൻ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇതും അപകട ഭീഷണി ഉയർത്തുന്നു.

റോഡിന്റെ വശം ചേർന്ന് വരുന്ന വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. മാമത്ത് ദേശീയപാതയിലെ അപകടക്കെണി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ദേശീയപാത അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി എസ്റ്റിമേറ്റും കണക്കാക്കിയെങ്കിലും ഭരണാനുമതി വൈകുന്നതാണ് പണികൾ നടക്കാൻ തടസ്സമായി പറയപ്പെടുന്നത്.എത്രയും വേഗം ദേശീയപാത പുറമ്പോക്കിലെ മൺതിട്ട നീക്കംചെയ്തു, ബൈ റോഡുകൾ സന്ധിക്കുന്ന ബെൽ മൌത്തുകൾ വികസിപ്പിച്ചു റോഡിന് സമാന്തരമായി യാത്ര ചെയ്തു ദേശീയപാതയിലേക്ക് കയറാൻ വേണ്ട നിർമ്മാണം ചെയ്താൽ പ്രദേശത്തു അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം ആകുമെന്നാണ് പറയുന്നത്.

cake tower new
LATEST NEWS
വീട്ടിലെത്തി, ആരുമില്ലെന്നറിഞ്ഞ് വെള്ളം ചോദിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42കാരൻ പിടിയിൽ

വീട്ടിലെത്തി, ആരുമില്ലെന്നറിഞ്ഞ് വെള്ളം ചോദിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42കാരൻ പിടിയിൽ

പരിചയത്തിലുള്ള വീട്ടിലെത്തി, ആരുമില്ലെന്നറിഞ്ഞ് വെള്ളം ചോദിച്ചു; പരവൂരിൽ പ്രായപൂർത്തിയാകാത്ത...