കിളിമാനൂരിൽ തെങ്ങിൽ നിന്ന് തേങ്ങ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
: റോഡിൽ സഞ്ചരിക്കവേ തെങ്ങിൽ നിന്ന് തെറിച്ച് വീണ തേങ്ങ നെഞ്ചിൽ പതിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പോരുന്തമൺ വാലുപച്ച സ്വദേശിയും ആശാരിപ്പണി (കാർപെന്റർ) തൊഴിലാളിയുമായ സുരേഷ് സൈജു ആണ് മരിച്ചത്.
രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. കാരേറ്റിൽ നിന്ന് കിളിമാനൂരിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സൈജുവിന്റെ ദേഹത്തേക്ക് റോഡരികിലെ തെങ്ങിൽ നിന്നുള്ള തേങ്ങ വീഴുകയായിരുന്നു. റോഡിലേക്ക് പതിച്ച തേങ്ങ കുതിച്ചുയർന്ന് സൈജുവിന്റെ നെഞ്ചിൽ ശക്തമായി അടിക്കുകയായിരുന്നു എന്നാണ് വിവരം.
അപകടത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സൈജുവിനെ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. Post-Mortem നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഒരു കോടിയുടെ ഒന്നാ സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PU 614457...

















