ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍

Sep 25, 2026

seena

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം. ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ദിവസം 2400 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ സൗജന്യമായി ബുക്ക് ചെയ്യാന്‍ അവസരമുള്ളത്.

ഒറ്റപ്രാവശ്യം ബുക്ക് ചെയ്യുമ്പോള്‍ പരമാവധി 6 പേരുടെ വിവരങ്ങള്‍ ചേര്‍ക്കാം. ഒരു സ്ലോട്ടില്‍ 300 പേര്‍ വീതം എട്ടു സ്ലോട്ടുകളില്‍ ഭക്തരെ പ്രവേശിപ്പിക്കും. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആറു സ്ലോട്ടുകളും, വൈകീട്ട് 4 നും 5 നും രണ്ടു സ്ലോട്ടുകളുമാണുള്ളത്.

വെര്‍ച്വല്‍ ക്യൂ ഉള്ള ദിവസങ്ങളില്‍ സാധാരണ ക്യൂ നിന്നുള്ള ദര്‍ശനവും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക ദര്‍ശനവും നെയ് വിളക്ക് ബുക്ക് ചെയ്തുള്ള ദര്‍ശനവും ഉണ്ടാകും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ guruvayurdevaswom.in എന്ന വെബ്‌സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്. വെബ്സൈറ്റിലെ ‘ഫ്രീ ദർശൻ’ വിഭാഗത്തിലൂടെ ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാണ്.

cake tower new
LATEST NEWS
കൊച്ചിയില്‍ വന്‍ മയക്കു മരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ വന്‍ മയക്കു മരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി വന്‍ മയക്കു മരുന്നുവേട്ട. കൊച്ചിയില്‍...

‘എന്തോന്ന് പ്രതികരിക്കണം, അന്തസുള്ള പിള്ളേര് മിണ്ടാതിരിക്കും’; മഞ്ജു വാര്യരെ പ്രശംസിച്ച് മല്ലിക സുകുമാരൻ

‘എന്തോന്ന് പ്രതികരിക്കണം, അന്തസുള്ള പിള്ളേര് മിണ്ടാതിരിക്കും’; മഞ്ജു വാര്യരെ പ്രശംസിച്ച് മല്ലിക സുകുമാരൻ

മഞ്ജു വാര്യർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം തുടരുന്ന സംവിധായകൻ സനൽകുമാർ ശശിധരനെ...