പോത്തൻകോട്: യു.ഡി.എഫ്. പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റി യോഗം ചെയർമാൻ ആർ. എസ്. വിനോദ് മണിയുടെ അധ്യക്ഷതയിൽ കൂടി. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. കൺവീനർ ഷാജഹാൻ മർഹബ സ്വാഗതം പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും പോത്തൻകോട് മുൻ മണ്ഡലം പ്രസിഡൻ്റുമായ ഡി. കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡൻ്റ് പോത്തൻ കോട് ബിജു, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം വേങ്ങോട് മുരളി, എസ്.ഇ.യു സംസ്ഥാന ട്രഷറർ പോത്തൻകോട് റാഫി ജെ.എസ്.എസ്. സംസ്ഥാന കമ്മിറ്റി അംഗം വാവറഅമ്പലം അജി, മുസ്ലിംലീഗ് പഞ്ചായത്ത് ട്രഷറർ എസ്.എം.താഹിർ തുടങ്ങിയവർ സംസാരിച്ചു.
നാല് മാസത്തെ പ്രവർത്തനം കൊണ്ട് പ്രകടനപത്രിക അടിസ്ഥാനമാക്കി വളരെ മികച്ച രീതിയിൽ ഭരണം നിർവഹിക്കുവാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞു. ലഹരിക്കെതിരെയുള്ള സമാനതകളില്ലാത്ത പ്രവർത്തനം മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണ്. പ്രിയദർശിനി അഭിമാനകരമായി 100 ദിവസം പിന്നിട്ടതും യുഡിഎഫിന്റെ വിജയമായി യോഗം വിലയിരുത്തി.
പോത്തൻകോട് പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു . മുസ്ലിം ലീഗ് പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജഹാൻ യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദിയും പറഞ്ഞു.





















