3000 കോടിയിലേറെ വില; 526 കിലോ ഹെറോയിനും മെത്താംഫെറ്റാമിനും കടത്താന്‍ ശ്രമം

Sep 30, 2026

seena

ഡല്‍ഹി: അറബിക്കടലില്‍ വന്‍ ലഹരി മരുന്ന് കടത്ത് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന, ഹെറോയിനും മെത്താംഫെറ്റാമിനും അടക്കമുള്ള മയക്കുമരുന്ന് പിടികൂടി. ഏകദേശം 526 കിലോഗ്രാം ഉയര്‍ന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പായ് വഞ്ചിയിലുണ്ടായിരുന്ന അഞ്ച് പാകിസ്ഥാന്‍ പൗരന്മാരെയും പിടികൂടി.

ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍, ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡുമായി (ATS) സഹകരിച്ച് ഇന്ത്യന്‍ തീരസംരക്ഷണ സേന (Indian Coast Guard) നടത്തിയ ഓപ്പറേഷനിലാണ് വന്‍തോതിലുള്ള ലഹരിമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു.ഇതിനിടെയാണ് അറബിക്കടലില്‍ സംശയാസ്പദമായ നിലയില്‍ ഒരു ഇറാനിയന്‍ ‘ധൗ’ (പരമ്പരാഗത പായ്വഞ്ചി) സെപ്റ്റംബര്‍ 25-ന് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഇതിനെ പിന്തുടര്‍ന്ന സേന പായ് വഞ്ചിയില്‍ കയറി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത വഞ്ചിയും അതിലെ ജീവനക്കാരെയും ലഹരിവസ്തുക്കളും മുംബൈയിലേക്ക് കൊണ്ടുപോയി.

cake tower new
LATEST NEWS
‘കൂടുതല്‍ സുരക്ഷ വേണ്ട’; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

‘കൂടുതല്‍ സുരക്ഷ വേണ്ട’; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സുരക്ഷയ്ക്കായി അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി...

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 1 മുതൽ

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 1 മുതൽ

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 1 മുതൽ 8 വരെ...