തലസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം, തീയിടല്‍; പിന്നില്‍ ബിജെപി എന്ന് കോണ്‍ഗ്രസ്

Sep 30, 2026

seena

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കേരളസന്ദര്‍ശനത്തിനിടെയുണ്ടായ പ്രതിഷേധങ്ങളെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ടായ പോര് തെരുവിലേക്ക്. തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായി. ഡിസിസി ഓഫീസിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസും ആണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

ശനിയാഴ്ച കൊല്ലത്ത് മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് യുവമോര്‍ച്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ പ്രതിഷേധം നടത്തി.

ഇന്നലെ ബാലരാമപുരത്ത് മന്ത്രി ഒജെ ജനീഷിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്തു. ഇതില്‍ തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിന് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.

ഡിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരമാവധി ശേഖരിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആഭ്യന്തര മന്ത്രി ഡിസിസി ഓഫീസില്‍ നേരിട്ട് എത്തി കാര്യങ്ങള്‍ വിലയിരുത്തി. സംസ്ഥാനത്ത് പാര്‍ട്ടി ഓഫീസുകള്‍ ആരും ആക്രമിക്കാറില്ലെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അക്രമികളെ കയറൂരി വിടുകയാണ് ബിജെപി നേതൃത്വമെന്നും ഇതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ കോണ്‍ഗ്രസ് മാര്‍ച്ചുകള്‍ നടത്തുമെന്നും ഡിസിസി ഓഫീസ് സന്ദര്‍ശിച്ച ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു.

cake tower new
LATEST NEWS
‘കൂടുതല്‍ സുരക്ഷ വേണ്ട’; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

‘കൂടുതല്‍ സുരക്ഷ വേണ്ട’; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സുരക്ഷയ്ക്കായി അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി...

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 1 മുതൽ

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 1 മുതൽ

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 1 മുതൽ 8 വരെ...