ആധാര്‍ അപ്‌ഡേറ്റ് നിര്‍ബന്ധമായും ചെയ്യേണ്ടത്; കുട്ടികളുടെ ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയം നീട്ടി

Sep 30, 2026

seena

കുട്ടികളുടെ ആധാര്‍ കാര്‍ഡിലെ നിര്‍ബന്ധ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കുന്നത് ഒരുവര്‍ഷത്തേക്കു കൂടി സൗജന്യമാക്കി ആധാര്‍ അതോറിറ്റി (യുഐഡിഎഐ). ഏഴു മുതല്‍ 15 വരെ വയസ്സുള്ളവര്‍ക്ക് 2027 സെപ്റ്റംബര്‍ 30 വരെ സൗജന്യമായി പുതുക്കാം. നേരത്തെ ഈ മാസം 30വരെ ആയിരുന്നു അവസാന തീയതി.

രാജ്യമൊട്ടാകെ കോടിക്കണക്കിനു കുട്ടികളുടെ ബയോമെട്രിക് വിവരം ഇനിയും അപ്‌ഡേറ്റ് ചെയ്യാനുണ്ട്. കേരളത്തില്‍ 10 ലക്ഷത്തോളം കുട്ടികളുടെ വിവരങ്ങള്‍ പുതുക്കാനുണ്ട്. വിരലടയാളം, രണ്ടു കണ്ണിന്റെയും കൃഷ്ണമണിയുടെ അടയാളം, ഫോട്ടോ എന്നിവയാണ് സൗജന്യമായി പുതുക്കുന്നത്.

കുട്ടികള്‍ക്ക് മാതാപിതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം ആധാര്‍ നല്‍കുന്നത്. കുഞ്ഞിന്റെ മുഖത്തിന്റെ ചിത്രം മാത്രമാണ് അപ്പോള്‍ എടുക്കാറുള്ളത്. അഞ്ചുവയസ്സു തികയുമ്പോഴാണ് വിരലിന്റെയും കൃഷ്ണമണിയുടെയും അടയാളമെടുക്കുക. കുട്ടികള്‍ വളരുമ്പോള്‍ ഇവയ്ക്കു മാറ്റമുണ്ടാകുമെന്നതിനാലാണ് 15 വയസ്സിലും നിര്‍ബന്ധ പുതുക്കല്‍ നടത്തുന്നത്.

നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ നിര്‍ബന്ധമാണ്. സ്‌കോളര്‍ഷിപ്പ്, മെഡിക്കല്‍ ആനുകൂല്യം, റേഷന്‍ തുടങ്ങിയവയ്ക്കും ആധാര്‍ ബയോമെട്രിക് വിവരം കൃത്യമായിരിക്കണം.

ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് എടുക്കുമ്പോഴും വിരലടയാളം കൃത്യമായില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാകും. ആധാര്‍ പ്രവര്‍ത്തനരഹിതമാകാനും സാധ്യതയുണ്ട്. പിഴ നല്‍കി വീണ്ടെടുക്കേണ്ടി വരും. ആധാര്‍ സേവനകേന്ദ്രങ്ങള്‍, സ്‌കൂളുകളിലെ ക്യാമ്പ്, ബാങ്ക്, പോസ്റ്റോഫീസ് എന്നിവിടങ്ങളില്‍ പുതുക്കാന്‍ സൗകര്യമുണ്ട്.

cake tower new
LATEST NEWS
‘കൂടുതല്‍ സുരക്ഷ വേണ്ട’; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

‘കൂടുതല്‍ സുരക്ഷ വേണ്ട’; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സുരക്ഷയ്ക്കായി അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി...