ഒക്ടോബറില്‍ സിമന്റ് വില വര്‍ധിച്ചേക്കും; വീട് നിര്‍മ്മാണ ചെലവ് കൂടും?

Sep 30, 2026

seena

ഡല്‍ഹി: ഒക്ടോബറില്‍ സിമന്റ് വില വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചാക്ക് ഒന്നിന് അഞ്ചു രൂപ മുതല്‍ 20 രൂപ വരെ വില വര്‍ധന ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബറില്‍ അഖിലേന്ത്യാ തലത്തില്‍ ശരാശരി ചാക്ക് ഒന്നിന് ഏഴ് രൂപ വര്‍ധിച്ച് 356 രൂപയിലെത്തിയിരുന്നു. എന്നാല്‍ വീണ്ടും വില വര്‍ധിപ്പിക്കാനുള്ള സാധ്യത വിപണിയിലെ ആവശ്യകതയെയും ഡീലര്‍മാരുടെ സ്വീകാര്യതയെയും ആശ്രയിച്ചിരിക്കും.

ആഗോള വിപണിയിലെ എണ്ണവില വര്‍ധന അടക്കമുള്ള വിഷയങ്ങളാണ് സിമന്റ് വിലയില്‍ നിര്‍ണായമാകുക. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 104 ഡോളറിന് മുകളിലാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്ന സിമന്റ് വിലയാണ് സെപ്റ്റംബറില്‍ കൂടിയത്. സെപ്റ്റംബറില്‍ ട്രേഡ്, നോണ്‍-ട്രേഡ് വിഭാഗങ്ങളിലാണ് സിമന്റ് വില വര്‍ധിച്ചത്. മിക്ക വിപണികളിലും നോണ്‍-ട്രേഡ് വിലകളിലാണ് കൂടുതല്‍ വര്‍ധന ഉണ്ടായത്.

ടാര്‍ഗറ്റ് കൈവരിക്കുന്നതിനായി ഡീലര്‍മാര്‍ പഴയ വിലക്ക് തന്നെ വില്‍പ്പന തുടര്‍ന്നിരുന്നതിനാല്‍ കമ്പനികളുടെ ഉയര്‍ന്ന ബില്ലിങ് നിരക്കുകള്‍ പല വിപണികളിലും ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായി ബാധകമായിരുന്നില്ല. ദക്ഷിണേന്ത്യയില്‍ സെപ്റ്റംബറില്‍ ചാക്ക് ഒന്നിന് 11 രൂപയാണ് വര്‍ധിച്ചത്. സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ വില വര്‍ധന ദക്ഷിണേന്ത്യയിലാണ്. പശ്ചിമ ഇന്ത്യ ഒന്‍പത് രൂപ വര്‍ധന രേഖപ്പെടുത്തി. മധ്യ, കിഴക്കന്‍, ഉത്തരേന്ത്യ മേഖലകളില്‍ ചാക്ക് ഒന്നിന് അഞ്ചു രൂപ വീതമാണ് വില കൂടിയത്.

cake tower new
LATEST NEWS
‘കൂടുതല്‍ സുരക്ഷ വേണ്ട’; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

‘കൂടുതല്‍ സുരക്ഷ വേണ്ട’; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സുരക്ഷയ്ക്കായി അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി...