പ്രഥമദൃഷ്യാ ഗുരുതര അഴിമതി; അന്വേഷണം തുടങ്ങും മുന്‍പ് എതിര്‍ക്കുന്നത് എന്തിന്?; പിഎസ്‌സിക്കെതിരെ ഹൈക്കോടതി

Oct 5, 2026

seena

കൊച്ചി: ആസൂത്രണ ബോര്‍ഡിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നടന്നത് ഗുരുതരമായ അഴിമതിയാണ്. ക്രമക്കേട് നടത്തിയെങ്കില്‍ അത് അന്വേഷിക്കേണ്ടേയെന്ന് ചോദിച്ച കോടതി പിഎസ്‌സി അന്വേഷണത്തോട് സഹകരിക്കുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹര്‍ജി നല്‍കാന്‍ പിഎസ്‌സിക്ക് എന്തധികാരമെന്നും കോടതി ചോദിച്ചു.

പിഎസ്‌സി ഒരു ഭരണഘടനാ സ്ഥാപനമാണ്. അതിനാല്‍ ക്രൈബ്രാഞ്ച് അന്വേഷണം തടയണമെന്നായിരുന്നു പിഎസ്‌സിയുടെ വാദം. ഇങ്ങനെ ഒരുഹര്‍ജി നല്‍കാന്‍ പിഎസ്‌സിക്ക് എന്തധികാരമെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ ചോദിച്ചു. 58 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താത്തത് ഗുരുതരമാണ്. ഇത് പ്രഥമദൃഷ്ട്യാ അഴിമതിയാണെന്ന് കോടതി നിരീക്ഷിച്ചു.

മൂല്യനിര്‍ണയത്തിലെ വീഴ്ച ക്ലറിക്കല്‍ പിഴവാണെന്നായിരുന്നു പിഎസ്‌സിയുടെ വാദം. എന്നാല്‍, ഇത് ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുവാദം ഉന്നയിച്ചു. പരീക്ഷയിലെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതിരുന്നത് ക്ലറിക്കല്‍ പിഴവാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണം തടയണമെന്ന വാദം ശരിയല്ല.

പിഎസ്‌സിയ്ക്ക് എതിരേ ഒന്നും അന്വേഷിക്കരുതെന്നാണോ നിലപാടെന്ന് കോടതി ചോദിച്ചു. പിഎസ്‌സിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം. യുവാക്കളുടെ പ്രതീക്ഷയാണ് പിഎസ്‌സി അതിനെ തകര്‍ക്കുന്ന നടപടികള്‍ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം തടയണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്നും ഗുരുതര ആരോപണമാണ് പിഎസ്‌സിക്കെതിരേ ഉയര്‍ന്നിരിക്കുന്നതെന്നും കോടതി പറഞ്ഞു. വാദംകേള്‍ക്കുന്നതിന് അടുത്ത വ്യാഴാഴ്ചത്തേക്ക് ഹര്‍ജി മാറ്റി.

cake tower new
LATEST NEWS
ആയൂരിൽ സ്വകാര്യ ട്യൂഷൻ സെന്റർ ഉടമ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

ആയൂരിൽ സ്വകാര്യ ട്യൂഷൻ സെന്റർ ഉടമ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

കൊല്ലം: ആയൂർ അഞ്ചൽ റോഡിൽ പ്രവർത്തിക്കുന്ന സമാന്തര ട്യൂഷൻ സെന്ററിലെ ഉടമയും പ്രിൻസിപ്പളുമായ വ്യക്തി...

ബഹിരാകാശത്ത് മത്സരം; ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും

ബഹിരാകാശത്ത് മത്സരം; ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും

ഡല്‍ഹി: ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും തമ്മില്‍ കടുത്ത...