കൊല്ലം: ആയൂർ അഞ്ചൽ റോഡിൽ പ്രവർത്തിക്കുന്ന സമാന്തര ട്യൂഷൻ സെന്ററിലെ ഉടമയും പ്രിൻസിപ്പളുമായ വ്യക്തി സ്ഥാപനത്തിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് പെൺകുട്ടി നൽകിയ പരാതിയിൽ കൊല്ലം ആയൂർ കടയിൽ വീട്ടിൽ പ്രവീൺ
(49)നെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയും കുടുംബവും ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്നാണ് ആരോപണ വിധേയനായ പ്രവീണിനെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുവാനും തന്റെ സർക്കാർ ജോലി ഇല്ലാതാക്കാനും ഉള്ള ശ്രമമാണ് കേസിന് പിന്നിലെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും പ്രവീണിന്റെ കുടുംബം ആരോപിക്കുന്നു.

പോക്സോപ്രകാരം കേസെടുത്ത ചടയമംഗലം പോലീസ് ആരോപണ വിധേയനെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി. കടയ്ക്കൽ കോടതി ഇദ്ദേഹത്തെ റിമാൻഡ് ചെയ്തു.




















