സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

Oct 9, 2026

seena

സ്റ്റോക്‌ഹോം : 2026 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്. മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ്. ദക്ഷിണാഫ്രിക്കന്‍ പൗരത്വമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. 2008 മുതല്‍ 2014 വരെ യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ ഹൈക്കമ്മീഷണറായിരുന്നു.

റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലിലെ (ICTR) ജഡ്ജിയും പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബലാത്സംഗവും വംശഹത്യയുടെ ഭാഗമാണെന്ന സുപ്രധാന വിധി പുറപ്പെടുവിക്കുന്നതില്‍ നവനീതം നവി പിള്ള സുപ്രധാന പങ്കു വഹിച്ചു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ICC) അപ്പീല്‍ ചേംബറില്‍ ജഡ്ജിയായും (2003-2008) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പലസ്തീനിലെ യുഎന്‍ സ്വതന്ത്ര കമ്മീഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചു. 1941 ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് നവനീതം നവി പിള്ളയുടെ ജനനം. നവി പിള്ളയുടെ മുത്തശ്ശന്‍ തമിഴ്‌നാട് സ്വദേശിയാണ്. കരാര്‍ തൊഴിലാളിയായാണ് ദക്ഷിണാഫ്രിക്കയിലെത്തുന്നത്. നെറ്റാല്‍ സര്‍വകലാശാലയില്‍ നിന്ന് ബിഎ, എല്‍എല്‍ബി ബിരുദങ്ങള്‍ നേടി. എല്‍എല്‍എം ബിരുദവും നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

cake tower new
LATEST NEWS
സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികളുടെ ആക്രമണത്തില്‍...

ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ കീഴാറ്റിങ്ങൽ പോസ്റ്റ്...