ആറ്റിങ്ങൽ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ശാഖ സി.ഡി.എച്ച് വിംഗിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി ബോധവത്കരണ പരിപാടിയും ദന്ത പരിശോധനാ ക്യാമ്പും വായിലെ ക്യാൻസർ സ്ക്രീനിംഗും സംഘടിപ്പിച്ചു. ആർ.കെ ചവാൻ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ഓഫീസിൽ വെച്ച് ഒക്ടോബർ 11 ന് നടന്ന പരിപാടിയിൽ ഡോ. മീര മുരളി ബോധവത്കരണ ക്ലാസ്സ് എടുത്തു. ഡോ. തൗഫീന എച്ച്, ഡോ. മീര മുരളി, ഡോ. സുദിൻ എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.






















