അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 12, 2026

seena

ആറ്റിങ്ങൽ: സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏര്യയാ കമ്മിറ്റി അംഗമായിരുന്ന കെ. സുകുമാരപിള്ളയുടെ അഞ്ചാം ചരമവാർഷിക അനുസ്മരണ യോഗം സംഘടിപ്പിച്ചു.

അനുസ്മരണ യോഗം സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ രാമു ഉദ്ഘാടനം ചെയ്തു. ഏര്യാ കമ്മിറ്റി സെക്രട്ടറി ആർ സുഭാഷ് അനുസ്മരണ പ്രഭാഷണം നടത്തി. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ രാജു, സി ദേവരാജൻ, സി.ജി വിഷ്ണു ചന്ദ്രൻ, ലോക്കൽകമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ, ലോക്കൽകമ്മിറ്റി അംഗം എസ് സതീഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി അശോക് കുമാർ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS