ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം: അടൂർ പ്രകാശ് എം.പി

Nov 4, 2026

​ആറ്റിങ്ങൽ: ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16605/16606) അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒയുമായ സതീഷ് കുമാറിന് കത്തുനൽകി.
​
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ കേന്ദ്രങ്ങളിലൊന്നായ ചിറയിൻകീഴിൽ ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നത് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദീർഘകാലത്തെ ആവശ്യമാണ്. എന്നാൽ ന്യായമായ ഈ ആവശ്യം പരിഗണിക്കാൻ റെയിൽവേ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടി.

ചിറയിൻകീഴ് സ്റ്റേഷനേക്കാൾ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വളരെ പിന്നിലുള്ള മറ്റ് ചില സ്റ്റേഷനുകളിൽ പോലും അടുത്തിടെ ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ചിറയിൻകീഴിന്റെ അവകാശങ്ങളെ തള്ളിക്കളയുന്ന നിലപാടാണ് റെയിൽവേ സ്വീകരിക്കുന്നത്. ഈ വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മുൻപ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ, സതേൺ റെയിൽവേ, റെയിൽവേ ബോർഡ് എന്നിവർക്ക് പലതവണ നിവേദനങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും അന്തിമതീരുമാനം എടുക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും എം.പി വ്യക്തമാക്കി.
​
ചരിത്രപ്രസിദ്ധമായ ശാർക്കര ദേവി ക്ഷേത്രത്തിലേക്ക് എത്തുന്ന തീർത്ഥാടകർ, കയർ മേഖലയിലെ തൊഴിലാളികൾ, വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങി ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. മലബാർ ഭാഗത്തേക്ക് അടക്കം ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഏറനാട് എക്സ്പ്രസിന്റെ സ്റ്റോപ്പ് വലിയ ആശ്വാസമാകും.
​
സാധാരണക്കാരായ യാത്രക്കാരുടെ ദുരിതത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി റെയിൽവേ ബോർഡ് ചെയർമാൻ വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും, ചിറയിൻകീഴിൽ ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് ഉടൻ ഉത്തരവിറക്കണമെന്നും അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു.

LATEST NEWS
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റം

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റം

വാഷിങ്ടൺ:ഡിസി: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍...

ഇന്ത്യ – ശ്രീലങ്ക സംയുക്ത സൈക്ലിങ് പര്യവേഷണത്തിന്റെ ഉദ്ഘാടന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഭിമന്യു

ഇന്ത്യ – ശ്രീലങ്ക സംയുക്ത സൈക്ലിങ് പര്യവേഷണത്തിന്റെ ഉദ്ഘാടന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഭിമന്യു

ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക സംയുക്ത സൈക്ലിങ് പര്യവേഷണത്തിന്റെ ഉദ്ഘാടന...