നെൽ കൃഷി ഏറ്റെടുത്ത് ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി ടീം

Nov 18, 2026

എസ് പി സിയുടെ സ്കൂൾതല തനത് കമ്മ്യൂണിറ്റി പ്രോജക്റ്റിന്റെ ഭാഗമായി ആറ്റിങ്ങൽ, ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എസ്പിസി യൂണിറ്റ്, പിരപ്പമൺകാട് പാടശേഖര സമിതിയുടെ 24 സെന്റ് വയൽ ഏറ്റെടുക്കുകയും ഇന്ന് രാവിലെ ഞാറു നടീൽ ഉത്സവത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

ജൂനിയർ കേഡറ്റുകൾക്കൊപ്പം സി പി ഒ ദിവ്യ എം എസ്, എ സി പി ഒ ഷാജി എ, ഓഫീസ് സ്റ്റാഫ്‌ വിജികുമാർ വി, കുട്ടികളുടെ രക്ഷകർത്തൃ പ്രതിനിധി സുരേഷ്‌കുമാർ മൂഴിയിൽ തുടങ്ങിയവർ ഞാറ് നടീൽ ഉത്സവത്തിൽ പങ്കാളികളായി.

പാടശേഖരസമിതിയുടെ സെക്രട്ടറി അൻഫാർ, പ്രസിഡന്റ് സാബു, പാടശേഖരൻ സമിതി അംഗം ലിഷു ഗോപിനാഥ്‌, പാടശേഖര സമിതിയുടെ മറ്റു അംഗങ്ങൾ, ഞാറുനടീൽ നടത്തുന്ന കർഷകർ, പാടം ഉഴുതു തയ്യാർ ചെയ്തവർ, വരമ്പ് ഒരുക്കുന്നവർ തുടങ്ങീ നിരവധി പേർ കുട്ടികളെ സ്വീകരിക്കുകയും കുട്ടികളോട് സമിതി പ്രസിഡന്റ് സാബു പാടശേഖരസമിതിയുടെ പ്രവർത്തനവും, കൃഷിചരിത്രവും വിശദീകരിക്കുകയും ഞാറുനടീൽ ഉത്സവത്തിന് നേതൃത്വം വഹിക്കുകയും ചെയ്തു.

LATEST NEWS
കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ താലൂക്ക് ഓഫീസ് മാർച്ച് നടത്തി

കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ താലൂക്ക് ഓഫീസ് മാർച്ച് നടത്തി

സരൽ ബിൽ പിൻവലിക്കുക, നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ...