സ്വയംവര സിൽക്സ് അവതരിപ്പിക്കുന്ന ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ചലഞ്ചേഴ്സ് കപ്പ് ഡിസംബർ 11, 12, 13തീയതികളിൽ ആറ്റിങ്ങൽ ഗവൺമെന്റ കോളേജ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും അനോൺ ഹോംസും സംയുക്തമായാണ് അഞ്ചാമത് ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ചലഞ്ചേഴ്സ് കപ്പ് 2026 സംഘടിപ്പിക്കുന്നത്.
ചലഞ്ചേഴ്സ് കപ്പ് – 2026 ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് വേണ്ടി ആറ്റിങ്ങൽ ടാലന്റ് ട്യൂഷൻ സെന്റർ സംഭാവന ചെയ്യുന്ന ഒഫീഷ്യൽ ജേഴ്സിയുടെ പ്രകാശനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംസ്ഥാന അവാർഡ് ജേതാവുമായ വിധു പ്രതാപ് നിർവഹിച്ചു. പ്രശസ്ത സിനിമാ താരങ്ങളായ മാനസ, ജൂഹി ജയകുമാർ, സ്വയംവര സിൽക്ക്സ് എം.ഡി ശങ്കരൻ കുട്ടി,
ക്ലബ്ബ് പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, എക്സിക്യൂട്ടീവ് അംഗം അജാസ് ബഷീർ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ എം.എസ്.മനോജ്, ക്ലബ്ബ് വൈസ് പ്രസിഡന്റ് ശ്രീകാന്ത്, ടൂർണമെന്റ് കമ്മിറ്റി അംഗം രാഹുൽ എന്നിവർ പങ്കെടുത്തു.



















