ദളവാപുരം അംഗൻവാടിക്ക് മേശ സംഭാവന നൽകി

Nov 22, 2026

ദളവാപുരം: നടരാജ മെമ്മോറിയൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (NMSAC) നേതൃത്വത്തിൽ ദളവാപുരം അംഗൻവാടിയിലേക്ക് മേശ സംഭാവനയായി നൽകി. കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നതിനും അംഗൻവാടിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായാണ് ക്ലബ്ബിന്റെ ഈ മാതൃകാപരമായ ഇടപെടൽ.

ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളായ വിഷ്ണു, അനൂരൂപ്, ശ്യാം തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ രജനി അനിൽ, അംഗൻവാടി ടീച്ചർ, ആശാവർക്കർ പ്രീത എന്നിവരും സന്നിഹിതരായിരുന്നു.

LATEST NEWS