സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അ‍ഞ്ച് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലർട്ട്

Nov 25, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം കോട്ടയം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

തെക്കന്‍ കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നു. കന്യാകുമാരി മേഖലയില്‍ നിന്ന് തമിഴ്നാട് വഴി റായലസീമ വരെ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ കിഴക്കന്‍ കാറ്റുമായി ബന്ധപ്പെട്ട് ന്യൂന മര്‍ദപാത്തി തുടരുന്നു. ഇതിന്റെ ഭാഗമായാണ് മഴ മുന്നറിയിപ്പ്. ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

LATEST NEWS
ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ എക്സ്പോർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു

ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ എക്സ്പോർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു

ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ എക്സ്പോർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു....

വില ഇടിഞ്ഞു; ഗോള്‍ഡ് ലോണ്‍ എടുത്തവര്‍ക്ക് ബാങ്കുകളുടെ നോട്ടീസ്; അധിക സ്വര്‍ണം വയ്ക്കണം, ഇല്ലെങ്കില്‍ ലേലം

വില ഇടിഞ്ഞു; ഗോള്‍ഡ് ലോണ്‍ എടുത്തവര്‍ക്ക് ബാങ്കുകളുടെ നോട്ടീസ്; അധിക സ്വര്‍ണം വയ്ക്കണം, ഇല്ലെങ്കില്‍ ലേലം

മുംബൈ: സ്വര്‍ണവില കുത്തനെ ഇടിഞ്ഞതോടെ സ്വര്‍ണപ്പണയ വായ്പയെടുത്തവര്‍ക്ക് ബാങ്കുകളുടെയും ബാങ്കിതര...