കേരള കരാട്ടെ അസോസിയേഷൻ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ
പെൺകുട്ടികളുടെ +66 kg വിഭാഗം കുമിത്തെ മത്സരത്തിൽ സിൽവർ മെഡൽ നേടി സൻഷാൻ കരാട്ടെ ക്ലബ് അംഗം നന്ദന. എ. ബി.
അവനവഞ്ചേരി ഫാൽക്കൺ നഗർ തെങ്ങുവിളാകം വീട്ടിൽ അരുൺ. ആർ .വി യുടെയും ബിനിതയുടെയും മകളും തോന്നയ്ക്കൽ ഗവ എച്ച് എസ് എസിലെ +2 വിദ്യാർഥിനിയുമാണ്. കഴിഞ്ഞ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിലും വെള്ളി മെഡൽ ജേതാവായിരുന്നു.



















