ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ എക്കോയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂൾ ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഇന്ദിരാജി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. എക്കോ വർക്കിംഗ് പ്രസിഡൻ്റ് കെ.അജന്തൻ നായർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ.ജയപാൽ പുനരർപ്പണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്കോ ഭാരവാഹികളായ പി.ഡി. കൃഷ്ണൻകുട്ടി നായർ, പി.വി.ബാബു, എൻ.സാബു എന്നിവർ നേതൃത്വം നൽകി.
ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറിസ്കൂൾ ഉടമയുടെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ
ആറ്റിങ്ങൽ: മെയ് 21 ന് ആറ്റിങ്ങൽ പൂവൻ പാറ അൽ-ഹാജ ഹോട്ടലിന് സമീപം വച്ച് ആറ്റിങ്ങലിൽ പ്രവർത്തിച്ചു...


















