അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്.

Nov 19, 2026

തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കൊലപാതകം നടന്ന് 18 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് അന്വേഷണസംഘത്തിന് കേസിൽ നിർണായകമായ തെളിവുകൾ ലഭിച്ചത്. അഭിറാമിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റും കുട്ടിയുടെ മൊബൈൽ ഫോണും ഷർട്ടും കഴുത്തിലുണ്ടായിരുന്ന വെള്ളിമാലയുമാണ് കണ്ടെത്തിയത്.

കൊലപാതകം നടന്ന പുരയിടത്തിന് തൊട്ടടുത്തുള്ള മറ്റൊരു പുരയിടത്തിലെ കിണറ്റിൽ നിന്നാണ് ഈ സാധനങ്ങൾ കണ്ടെടുത്തത്. തെളിവുകൾ ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ കല്ലിൽ കെട്ടി കിണറ്റിലേക്ക് താഴ്ത്തിയ നിലയിലായിരുന്നു. കിണറ്റിലെ വെള്ളം വറ്റിച്ച് ശേഷമാണ് അന്വേഷണസംഘം ഇവ പുറത്തെടുത്തത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ബെൽറ്റ് ഉപയോഗിച്ച് അഭിറാമിന്റെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ബെൽറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തെടുത്തതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. കണ്ടെത്തിയ സാധനങ്ങൾ അഭിറാമിന്റെ ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഉമറിനെയും രണ്ട് യുവതികളെയും ഉൾപ്പെടെ മൂന്ന് പേരെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.

LATEST NEWS
പരീക്ഷയ്ക്കായി വീട്ടിൽ നിന്നിറങ്ങി, കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പരീക്ഷയ്ക്കായി വീട്ടിൽ നിന്നിറങ്ങി, കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഹരിപ്പാട്: തിങ്കളാഴ്ച രാവിലെ മുതൽ കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ...

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!! ജാഗ്രതാ നിര്‍ദേശം

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!! ജാഗ്രതാ നിര്‍ദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആകര്‍ഷകമായ മൊബൈല്‍ റീചാര്‍ജ് ഓഫറുകളുടെ പേരില്‍...