പരീക്ഷയ്ക്കായി വീട്ടിൽ നിന്നിറങ്ങി, കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Nov 19, 2026

ഹരിപ്പാട്: തിങ്കളാഴ്ച രാവിലെ മുതൽ കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ കടലിൽനിന്ന് കിട്ടി. ഇടപ്പോൺ ഹരിനന്ദനത്തിൽ ദേവദത്തിന്റെ(ആരോമൽ-19) മൃതദേഹമാണ് കിട്ടിയത്. വലിയഴീക്കൽ പാലത്തിൽനിന്ന് ചാടിയതാകാമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ മത്സ്യത്തൊഴിലാളികളാണ് കായംകുളം പൊഴിയ്ക്ക് രണ്ടു കിലോമീറ്റർ പടിഞ്ഞാറ് കടലിൽ മൃതദേഹം കണ്ടത്. നൂറനാട് പാറ്റൂർ ശ്രീബുദ്ധാ കോളേജ് ഓഫ് എൻജിനീയറിങിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ ദേവദത്ത് തിങ്കളാഴ്ച രാവിലെ ഒൻപതേകാലോടെയാണ് പരീക്ഷയ്ക്കായി വീട്ടിൽനിന്ന് പോയത്. കോളേജിൽ എത്താഞ്ഞതിനാൽ അച്ഛൻ ശ്രീകുമാർ നൂറനാട് പോലീസിൽ പരാതി നൽകിയിരുന്നു.

അന്വേഷണത്തിൽ ഉപയോഗിച്ചിരുന്ന ഫോണിന്റെ ടവർ ലൊക്കേഷൻ അഴീക്കൽ ഭാഗത്താണെന്ന് മനസ്സിലായി. തുടർന്ന്, പോലീസ് തിരഞ്ഞെത്തിയപ്പോൾ വലിയഴീക്കൽ പാലത്തിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോളേജിലേക്ക് കൊണ്ടുപോയ ബാഗും ഫോണും കാറിലുണ്ടായിരുന്നു. പാലത്തിൽനിന്ന് ചാടിയതിന് സ്ഥിരീകരണമില്ലാത്തതിനാൽ തിങ്കളാഴ്ച കാര്യമായ തിരച്ചിൽ നടത്തിയില്ല. ചൊവ്വാഴ്ച അഗ്നിരക്ഷാസേന സ്‌കൂബ ടീം ഉൾപ്പെടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം തൊഴിലാളികൾ കാണുന്നത്. അമ്മ: ബിന്ധു (അധ്യാപിക സി.ബി.എം. ഹൈസ്‌കൂൾ, നൂറനാട്). സഹോദരി: ദേവന.

തോട്ടപ്പളളി ഫിഷറീസ് സ്റ്റേഷൻ മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘമാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. സി.പി.ഒ. ഹരികുമാർ, ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക് സുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

LATEST NEWS
399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!! ജാഗ്രതാ നിര്‍ദേശം

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!! ജാഗ്രതാ നിര്‍ദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആകര്‍ഷകമായ മൊബൈല്‍ റീചാര്‍ജ് ഓഫറുകളുടെ പേരില്‍...