പൊലീസ് ജീപ്പ് കാനയിലേക്ക് മറിഞ്ഞു; ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് പരിക്ക്

Oct 27, 2025

തൃശൂര്‍: ദേശീയപാത കുട്ടനെല്ലൂരില്‍ പൊലീസ് വാഹനം നിയന്ത്രണം തെറ്റി കാനയിലേക്ക് മറിഞ്ഞു. എറണാകുളത്തു നിന്നും തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തില്‍ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, ഡ്രൈവര്‍ പത്മകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ബൈജു പൗലോസിന്റെ കൈക്ക് പൊട്ടലേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയെ ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്.

LATEST NEWS
അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് സ്വര്‍ണ്ണക്കട്ടി, ഭാഗ്യം അടിച്ചത് നാല് ഇന്ത്യക്കാര്‍ക്ക്

അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് സ്വര്‍ണ്ണക്കട്ടി, ഭാഗ്യം അടിച്ചത് നാല് ഇന്ത്യക്കാര്‍ക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം. ഒക്ടോബര്‍ മാസത്തെ മൂന്നാമത്തെ...