ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്

Feb 5, 2024

seena

കൊച്ചി: പെരുമ്പാവൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. 4 പേരുടെ നില ഗുരുതരം. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.

വിനോദയാത്രക്കു പോയ സംഘമാണ് പുലര്‍ച്ചെ 2.15 ന് അപകടത്തിൽ പെട്ടത്. 38 വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും അദ്ദേഹത്തിന്‍റെ കുടുംബവും ബസിൽ ഉണ്ടായിരുന്നു. മൂന്നാറില്‍നിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോകുന്നതിനിടെ പെരുമ്പാവൂര്‍ സിഗ്നൽ ജംങ്ഷനില്‍ വെച്ച് മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

cake tower new
LATEST NEWS