ആറ്റിങ്ങൽ കരിച്ചയിൽ പനവേലിപ്പറമ്പിൽ വാഹന അപകടം. കഴിഞ്ഞ ദിവസം ഉച്ചയോടെ ആറ്റിങ്ങൽ സ്വദേശിയായ വിജയൻ സഞ്ചരിച്ചിരുന്ന കാർ ആണ് സമീപത്തെ തോട്ടിലേക്കു മറിഞ്ഞത് . ഉടൻ തന്നെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ രക്ഷപെടുത്തി മെഡിക്കൽ കോളേജിൽ എത്തിച്ചു. അപകടത്തിൽ സാരമായ പരിക്കേറ്റിരുന്നു. തോട് നിർമാണത്തിനിടയിൽ സംരക്ഷണ സംവിധാനങ്ങൾ ഇല്ലാത്തതാണ് തോട്ടിലേക്കു വാഹനം മറിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
എന്‍ടിപിസിയുമായി കരാർ ഒപ്പിടാന്‍ കെഎസ്ഇബിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുതി നിലയവുമായി കരാർ ഒപ്പിടാന്‍ കെഎസ്ഇബിക്ക്...


















