കൊല്ലം കുളത്തൂപ്പുഴയില്‍ വാഹനാപകടത്തില്‍ 17 കാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥി ആകാശ് ആണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ആകാശ് ഓടിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.



















