പെരുങ്ങുഴി റെയിൽവേ ഗേറ്റ് അടിക്കടി പണിമുടക്കുന്നത് മൂലം യാത്രക്കാർ ദുരിതത്തിൽ

Oct 27, 2026

ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേ ഗേറ്റ് അടിക്കടി പണിമുടക്കുന്നത് ഇതുവഴിയുള്ള യാത്രക്കാർക്ക് ദുരിതമാകുന്നു. ഇക്കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഗേറ്റ് അടഞ്ഞത് കാരണം ഇതുവഴിയുള്ള നൂറുകണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.

ഗേറ്റിലെ റോപ്പ് തെന്നി മാറിയതാണ് കഴിഞ്ഞദിവസം ഗേറ്റ് അടഞ്ഞു കിടക്കുന്നതിന് കാരണമായത്. ബുധനാഴ്ച രാത്രി 6.30 തോടെ അടഞ്ഞ ഗേറ്റ് വ്യാഴാഴ്ച ഉച്ചയ്ക്കാണ് തുറന്നത്. ജോലിക്കിടക്കം വിവിധ ആവശ്യങ്ങൾക്കായി ഗേറ്റ് കടന്ന് പോയവർ രാത്രിയിൽ തിരിച്ചെത്തിയപ്പോൾ ഗേറ്റ് അടഞ്ഞത് കാരണം ഗേറ്റ് കടക്കാനാകാതെ പലരും വാഹനങ്ങൾ റോഡ് വക്കിലും സമീപത്തെ വീടുകളിലും പാർക്ക് ചെയ്ത ശേഷം കിലോമീറ്റർ താണ്ടിയാണ് വീടുകളിലെത്തിയത്.

ഇവിടത്തെ ഗേറ്റ് അടപ്പ് കൊണ്ടുതന്നെ നാട്ടുകാർ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മണിക്കൂറുകളോളം ഗേറ്റ് അടഞ്ഞു കിടക്കുന്നത്. സിഗ്നൽ സിസ്റ്റം ഇല്ലാത്തതിനാൽ പലപ്പോഴും നാലു അഞ്ചും ട്രെയിനുകൾക്ക് വരെ ഇവിടെ ഗേറ്റ് അടഞ്ഞു കിടക്കാറുണ്ട്.

ഗേറ്റ് തുറന്നാൽ തന്നെ മിനിറ്റുകൾക്കുള്ളിൽ ഗേറ്റ് അടയ്ക്കുകയാണ് പതിവ്. ഇക്കാരണത്താൽ തന്നെ ഇതുവഴിയുള്ള യാത്രക്കാർക്ക് വിലയേറിയ സമയമാണ് പലപ്പോഴും ഗേറ്റിനു മുന്നിൽ കാത്ത് കിടക്കേണ്ടി വരുന്നത്. അതിനിടയിലാണ് ഇത്തരത്തിലുള്ള അപ്രതീക്ഷിത ഗേറ്റ് അടവുകൾ കൂടി. മൂന്നു വശവും കായലിനാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ ഗേറ്റ് അടഞ്ഞാൽ ഗേറ്റിനപ്പുറം ഉള്ളവർക്ക് പുറംലോകത്ത് എത്താൻ തന്നെ സാധിക്കാത്ത അവസ്ഥയാണ്. കുഴിയം വഴി ഒരു റോഡ് ഉണ്ടെങ്കിലും ചെമ്മൺ പാത ആയതിനാൽ ഇതുവഴിയുള്ള യാത്ര മഴക്കാലത്ത് പ്രത്യേകിച്ചും അസാധ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ ആശുപത്രി കേസോ, വിദൂരങ്ങളിൽ നിന്നും ബന്ധുവീടുകളിലെത്തി തിരികെ ഗേറ്റ് കടക്കേണ്ട സന്ദർഭങ്ങളോ ആണ് വരുന്നതെങ്കിൽ അത്തരക്കാരുടെ അവസ്ഥ പരമ ദയനീയമാകും.

ദിനംപ്രതി 100 കണക്കിന് ആളുകൾ ആശ്രയിക്കുന്ന ചിറയിൻകീഴ് താലൂക്കിലെ പ്രധാന റെയിൽവേ ഗേറ്റുകളിൽ ഒന്നാണിത്. ഇവിടെ ഒരു സിഗ്നൽ സിസ്റ്റം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. നിവേദനങ്ങളും പരാതികളും നൽകി മടുത്തിരിക്കുകയാണ് നാട്ടുകാർ. റെയിൽവേഗറ്റിനപ്പുറമുള്ള നൂറുകണക്കിന് കുടുംബങ്ങൾ ഈ റെയിൽവേ ഗേറ്റിന് ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. അടിക്കടി ഗേറ്റ് പണി ഒപ്പിക്കുന്നതിനാൽ ഇവിടെ ഒരു ഇലക്ട്രിക് ഗേറ്റ് വേണം എന്നുള്ള ആവശ്യവും ശക്തമാണ്.

LATEST NEWS
‘ആ വിറയല്‍ മാറിയിട്ടില്ല, മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു, ഭയങ്കര സ്പീഡായിരുന്നു’; കുരുക്കായി ശബ്ദസന്ദേശം; ജാമ്യാപേക്ഷയില്‍ നാളെ വിധി

‘ആ വിറയല്‍ മാറിയിട്ടില്ല, മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു, ഭയങ്കര സ്പീഡായിരുന്നു’; കുരുക്കായി ശബ്ദസന്ദേശം; ജാമ്യാപേക്ഷയില്‍ നാളെ വിധി

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതികളായ സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും...